Polemia
←തിരികെ
PDF ക്വിസ് ആക്കാം

PDF ഒരു ക്വിസ് ആക്കൂ, ക്ലാസ് മുഴുവൻ കളിക്കട്ടെ

നിങ്ങളുടെ നോട്ടോ ഒരു അധ്യായമോ ഹാൻഡൗട്ടോ അപ്‌ലോഡ് ചെയ്യൂ. അതിലുള്ളതിൽ നിന്ന് തന്നെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ കിട്ടും. പരിശോധിക്കാം, ഇഷ്ടമുള്ളത് മാറ്റാം, എന്നിട്ട് ലൈവ് കളിക്കാം, എല്ലാവരും സ്വന്തം ഫോണിൽ ഉത്തരം പറയും.

PDF അപ്‌ലോഡ് ചെയ്യൂ
സൗജന്യം. നിങ്ങൾക്കും കളിക്കാർക്കും സൈൻ അപ്പ് വേണ്ട.

ഇതെങ്ങനെ പ്രവർത്തിക്കും

  1. ഫയൽ അപ്‌ലോഡ് ചെയ്യൂ
    100 പേജ് വരെയുള്ള PDF തിരഞ്ഞെടുക്കൂ. 5, 10, 15 അല്ലെങ്കിൽ 20 ചോദ്യങ്ങൾ വേണമെന്ന് തീരുമാനിക്കൂ. വേണമെങ്കിൽ എന്തിൽ ശ്രദ്ധിക്കണമെന്നും പറയാം: “പ്രധാന വാക്കുകൾ”, “പേരുകളും തീയതികളും”, “അധ്യായം 3 മാത്രം”.
  2. ചോദ്യങ്ങൾ നോക്കൂ
    ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ, ഒരു ശരിയുത്തരം, നിങ്ങളുടെ മെറ്റീരിയലിൽ എവിടെ നിന്നാണെന്ന കുറിപ്പ് (ഉദാ: “പേജ് 3”) എന്നിവയുണ്ട്. ഏത് ചോദ്യവും മാറ്റിയെഴുതാം, ഉത്തരം മാറ്റാം, വേണ്ടാത്തത് ഡിലീറ്റ് ചെയ്യാം. ക്വിസ് നിങ്ങളുടെ ഫോണിൽ തന്നെ സേവ് ആകും.
  3. ലൈവായി കളിക്കൂ
    ഗെയിം തുടങ്ങി കോഡ് ഷെയർ ചെയ്യൂ. ആപ്പോ അക്കൗണ്ടോ ഇല്ലാതെ ഏത് ഫോണിലും ടാബ്‌ലെറ്റിലും ലാപ്ടോപ്പിലും കളിക്കാർക്ക് ജോയിൻ ചെയ്യാം. മുറിയിൽ വലിയ സ്ക്രീൻ ഉണ്ടെങ്കിൽ ചോദ്യങ്ങൾ അതിൽ കാണിക്കാം.

ആർക്കുവേണ്ടി

കഴിഞ്ഞ ആഴ്ചത്തെ പാഠം റിവൈസ് ചെയ്യിക്കുന്ന അധ്യാപകരും ലക്ചറർമാരും. വായിക്കാൻ കൊടുത്തത് ശരിക്കും വായിച്ചോ എന്ന് നോക്കുന്ന ട്യൂട്ടർമാർ. സെഷൻ ഒരു ചെറിയ ചെക്കിൽ അവസാനിപ്പിക്കുന്ന ട്രെയിനർമാർ. പരീക്ഷയ്ക്ക് മുമ്പ് പരസ്പരം ക്വിസ് ചെയ്യുന്ന വിദ്യാർത്ഥികൾ.

PDF ആണെങ്കിൽ ക്വിസ് ആക്കാം. Word, PowerPoint ഫയലുകളും മതി, വെബ് പേജിന്റെയോ Google Doc ന്റെയോ ലിങ്ക് ആണെങ്കിലും ശരി.

അറിഞ്ഞിരിക്കാൻ

ചോദ്യങ്ങൾ എഴുതാൻ നിങ്ങളുടെ ഫയൽ ഒരിക്കൽ മാത്രം വായിക്കും, സൂക്ഷിച്ചുവെക്കില്ല. സ്വന്തം മെറ്റീരിയലിൽ നിന്നുള്ള ക്വിസ് പ്രൈവറ്റ് ആണ്: പബ്ലിക് ലൈബ്രറിയിൽ ഒരിക്കലും വരില്ല.

ഗെയിം കഴിയുമ്പോൾ, മുറിയിൽ ഏറ്റവും കൂടുതൽ പേർ തെറ്റിച്ച ചോദ്യങ്ങളും, മിക്കവരും തിരഞ്ഞെടുത്ത തെറ്റായ ഉത്തരവും ഹോസ്റ്റിന് കാണാം. ഒന്നുകൂടി നോക്കേണ്ടത് അതാണ്.

പതിവ് ചോദ്യങ്ങൾ

സൗജന്യമാണോ?

അതെ. ക്വിസ് ഉണ്ടാക്കാനും കളിക്കാനും സൗജന്യമാണ്, അക്കൗണ്ടും വേണ്ട: നിങ്ങൾക്കും വേണ്ട, കളിക്കാർക്കും വേണ്ട.

PDF എത്ര വലുതാകാം?

100 പേജ് വരെ. നീളമുള്ള ഡോക്യുമെന്റ് ആണെങ്കിൽ ഏത് ഭാഗം വേണമെന്ന് പറയൂ, ഉദാഹരണത്തിന് “അധ്യായം 3 മാത്രം”, ചോദ്യങ്ങൾ അവിടെ നിന്ന് വരും.

കളിക്കും മുമ്പ് ചോദ്യങ്ങൾ എഡിറ്റ് ചെയ്യാമോ?

ചെയ്യാം. ഓരോ ചോദ്യവും ഉത്തരവും മാറ്റാം, സ്വന്തം ചോദ്യങ്ങളും ചേർക്കാം.

കളിക്കാർ എന്തെങ്കിലും ഡൗൺലോഡ് ചെയ്യണോ?

വേണ്ട. ഏത് ബ്രൗസറിലും polemia.ai തുറന്ന് ജോയിൻ കോഡ് അടിക്കുക, അല്ലെങ്കിൽ ഹോസ്റ്റിന്റെ സ്ക്രീനിലെ QR കോഡ് സ്കാൻ ചെയ്യുക.

വേറെ ഏതൊക്കെ ഫയലുകൾ ഉപയോഗിക്കാം?

Word (.docx), PowerPoint (.pptx), ടെക്സ്റ്റ് ഫയലുകൾ, അല്ലെങ്കിൽ വെബ് പേജ്, Google Doc, Google Slides, Google Drive ലെ PDF എന്നിവയുടെ ലിങ്ക്.

PDF അപ്‌ലോഡ് ചെയ്യൂ